ചുരുട്ടിവെയ്ക്കാവുന്ന ടിവിയുമായി എല്‍ജി
സി.ആര്‍.ടി.മോണിറ്ററുള്ള ടെലിവിഷന്‍ സെറ്റുകളായിരുന്നു മുമ്പൊക്കെ വീട് മാറേണ്ടി വരുന്നവര്‍ക്ക് ബാധ്യതയാകുന്ന ഒരു വീട്ടുപകരണം. ഭാരംകുറഞ്ഞ ഫ്ലാറ്റ് സ്‌ക്രീന്‍ ടെലിവിഷന്‍ സെറ്റുകള്‍ എത്തിയതോടെ ആ തലവേദനയ്ക്ക് ശമനമുണ്ടായി.
അതിനെയും കടത്തിവെട്ടുകയാണ് എല്‍.ജി.കമ്പനി രൂപപ്പെടുത്തിയിട്ടുള്ള പുതിയ ടെലിവിഷന്‍ സെറ്റ്. വെറുമൊരു പ്ലാസ്റ്റിക് ഷീറ്റ് പോലെ ചുരുട്ടി റോളാക്കാവുന്ന ടിവിയ്ക്കാണ് കമ്പനി രൂപംനല്‍കിയിരിക്കുന്നത്.
ചുരുട്ടിയെടുത്ത് ചെറിയൊരു കാര്‍ബോര്‍ഡ് ട്യൂബിനകത്താക്കി എവിടെയും കൊണ്ടുനടക്കാവുന്ന ടിവിയാണിത്. 18 ഇഞ്ച് വിസ്താരമുള്ള ഇത്തരമൊരു ഒ.എല്‍.ഇ.ഡി. ഡിസ്‌പ്ലേയ്ക്ക് ( OLED display ) രൂപംനല്‍കിയതായി എല്‍ജി പ്രസ്താവനയില്‍ അറിയിച്ചു.
ഇപ്പോഴത്തെ ഫ് ളാറ്റ് സ്‌ക്രീന്‍ ടിവികളുടെ വലിപ്പമനുസരിച്ച് 18 ഇഞ്ച് ഇത്തിരി ചെറുതല്ലേ എന്ന് തോന്നാം. പ്രശ്‌നമാക്കേണ്ട. 2017 ഓടെ ചുരുട്ടിയെടുക്കാവുന്ന 60 ഇഞ്ച് ടിവി രംഗത്തെത്തിക്കാമെന്നാണ് എല്‍ജിയുടെ പ്രതീക്ഷ.
ഹൈഡെഫിനിഷന്‍ (എച്ച്ഡി) ക്ലാസില്‍പെട്ട ഡിസ്‌പ്ലേ മിഴിവാണ് ചുരുട്ടിയെടുക്കാവുന്ന ഒ.എല്‍.ഇ.ഡി. പാനല്‍ നല്‍കുന്നതെന്ന് എല്‍ജിയുടെ പ്രസ്താവന പറയുന്നു. 1200 X 810 ആണ് റിസല്യൂഷന്‍. പാനലിനെ വെറും ആറ് സെന്റീമീറ്റര്‍ വ്യാസത്തിലേക്ക് ചുരുട്ടിയെടുക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.
ഇതു കൂടാതെ, ഒരു സുതാര്യ ഒ.എല്‍.ഇ.ഡി. ഡിസ്‌പ്ലേയും ( transparent OLED display ) എല്‍ജി വികസിപ്പിച്ചിട്ടുണ്ട്. സുതാര്യ എല്‍.സി.ഡി. ഡിസ്‌പ്ലേകള്‍ക്ക് പകരം ഉപയോഗിക്കാന്‍ പറ്റുന്നതാണിത്.
എല്‍ജി വികസിപ്പിച്ച സുതാര്യ ഒ.എല്‍.ഇ.ഡി. ഡിസ്‌പ്ലേ |
അടുത്ത തലമുറ ടെവിലിഷന്‍ സ്‌ക്രീനോ കമ്പ്യൂട്ടര്‍ മോണിറ്ററോ ഉണ്ടാക്കാന്‍ ഇത്തരം സുതാര്യ പാനലുകള്‍ ഉപയോഗിക്കാന്‍ സാധ്യതയില്ല. പകരം, വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഡിസ്‌പ്ലേകള്‍ക്കാകും അത് കൂടുതല്‍ ഉപയോഗിക്കുക. റഫ്രിജറേറ്ററുകള്‍, മൈക്രോവേവ് അവനുകള്‍ തുടങ്ങിയ വീട്ടുപകരണങ്ങളില്‍ ഡിസ്‌പ്ലേയ്ക്കും ഭാവിയില്‍ അതുപയോഗിക്കാം.
കമ്പ്യൂട്ടിങ് രംഗത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന ഓഗ്‌മെന്റഡ് റിയാലിറ്റി രംഗത്തും സുതാര്യ ഒ.എല്‍.ഇ.ഡി. ഡിസ്‌പ്ലേയ്ക്ക് വലിയ സാധ്യയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു
Comments
Post a Comment