ഹൃദ്രോഗം കണ്ടെത്താന്‍ സ്മാര്‍ട്ട് ഫോണ്‍ ആപ്-AN app to examine heart attack
ഹൃദയാഘാതത്തിനുള്ള സാധ്യത നിങ്ങളെ മുന്‍കൂട്ടി അറിയിക്കാന്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ ആപ്. ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാവുന്ന ആട്രിയല്‍ ഫൈബ്രിലേഷ്യന്‍ എന്ന അവസ്ഥ തിരിച്ചറിയാന്‍ അലൈവ് ഇസിജി ആപ് എന്ന് പേരിട്ടിരിക്കുന്ന ഈ ആപിന് കഴിയും.
സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അലൈവ് കോര്‍ എന്ന കമ്പനിയാണ് പുതിയ ആപിന് രൂപം നല്‍കിയിരിക്കുന്നത്. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരമുള്ളതാണ് തങ്ങളുടെ ആപ് അല്‍ഗോരിതമെന്ന് കമ്പനി അധികൃതര്‍ പറയുന്നു.
ഒരു ആന്‍ഡ്രോയിഡ് ഫോണുമായോ ഐഒഎസ് സ്മാര്‍ട്ട് ഫോണുമായോ ബന്ധിപ്പിക്കാവുന്ന ഹാര്‍ട്ട് മോണിറ്റര്‍ അടങ്ങിയതാണ് പുതിയ ആപിന്റെ സജ്ജീകരണം. നിങ്ങളുടെ കൈകളിലോ നെഞ്ചിലോ വെച്ച് ഇലക്ട്രോ കാര്‍ഡിയോ ഗ്രാം അഥവാ ഇസിജി രേഖപ്പെടുത്താന്‍ ഇതിലൂടെ കഴിയും. ഇങ്ങിനെ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണിന്റെ മൈക്രോഫോണിലേക്കയക്കുന്നു. അലൈവ് കോറിന്റെ സെര്‍വറിലേക്കെത്തിക്കുന്ന വിവരങ്ങളുപയോഗിച്ച് ആപ് അല്‍ഗോരിതം ഉപയോക്താക്കള്‍ക്ക് ഹൃദയത്തിന്റെ അവസ്ഥയെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ കൈമാറും. ഈ വിവരങ്ങള്‍ നിങ്ങളുടെ കാര്‍ഡിയോളജിസ്റ്റിനെ കാണിച്ച് കൂടുതല്‍ ടെസ്റ്റുകളും ചികിത്സയും തേടാം. ഹൃദയ സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ക്കും ഹൃദ്രോഗ സാധ്യതയുള്ളവര്‍ക്കും നേരത്തെ മുന്നറിയിപ്പ് നല്‍കുന്ന ഈ ആപ് ഏറെ പേരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായകമാവുമെന്നാണ് പ്രതീക്ഷ.
Comments
Post a Comment