ആന്‍ഡ്രോയ്ഡ് ഫോണിൽ നിന്നും നിങ്ങളുടെ ‘ഡാറ്റ’ സുരക്ഷിതമായി എങ്ങനെ മാറ്റാം ?
നിങ്ങളുടെ പഴയ മൊബൈൽ ഫോണ്‍ വിൽക്കാൻ പോകുകയാണെങ്കിലോ നിങ്ങളുടെ
ഇഷ്ടപെട്ട ആർക്കെങ്കിലും കൈമാറാൻ ആലോചിക്കുന്നുണ്ടെങ്കിലോ, നിങ്ങളുടെ ഫോണിലെ ‘ഡാറ്റ’ സുരക്ഷിതമായി കളയുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ഇഷ്ടപെട്ട ആർക്കെങ്കിലും കൈമാറാൻ ആലോചിക്കുന്നുണ്ടെങ്കിലോ, നിങ്ങളുടെ ഫോണിലെ ‘ഡാറ്റ’ സുരക്ഷിതമായി കളയുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ നിങ്ങളുടെ ഫോണിന്റെ വെർഷനോ, നിർമ്മാതാവോ അനുസരിച്ച് മാറാവുന്നതാണെങ്കിലും പൊതുവായ നിർദ്ദേശം എല്ലാ ആന്ഡ്രോയ്ഡ് ഫോണിലും ഒന്നു തന്നെ! ഈ കാരണത്താൽ സെറ്റിംഗ്സിലെ നാമം, മെനു എന്നിവ ഒരേതാവണമെന്നില്ല.
മൈക്രോ എസ് ഡി കാർഡ് :
നിങ്ങളുടെ പഴയ ഫോണിൽ മൈക്രോ എസ് ഡി കാർഡ് ഉണ്ടെങ്കില്‍ ആ കാർഡ് അതേപടി പുതിയ ഫോണിൽ കടത്തി ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ ഫോട്ടോ, വീഡിയോ തുടങ്ങി ഭൂരിഭാഗവും ഫയലുകള്‍ സ്വയമേ അതിൽ പ്രവർത്തിപ്പിക്കാവുന്നതാണ്.
നിങ്ങളുടെ പഴയ ഫോണിൽ മൈക്രോ എസ് ഡി കാർഡ് ഉണ്ടെങ്കില്‍ ആ കാർഡ് അതേപടി പുതിയ ഫോണിൽ കടത്തി ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ ഫോട്ടോ, വീഡിയോ തുടങ്ങി ഭൂരിഭാഗവും ഫയലുകള്‍ സ്വയമേ അതിൽ പ്രവർത്തിപ്പിക്കാവുന്നതാണ്.
ഫയലുകള്‍ ഡിലീറ്റ് ചെയ്യുന്നതിന് മുമ്പ് ആവശ്യമുള്ള ‘ഡാറ്റ’ ബാക്കപ്പ് ചെയ്യാൻ മറക്കരുത്.
1. നിങ്ങളുടെ ഫോണ്‍ യു എസ് ബി കേബിൾ കൊണ്ട് കമ്പ്യൂട്ടറുമായി ഘടിപ്പിക്കുക.
2. പി സി’ യിൽ ‘MY COMPUTER’ / മാക്കി’ ൽ ‘FINDER’ തുറക്കുക.
3.കൊടുത്തിരിക്കുന്ന ലിസ്റ്റിൽ നിന്നും എസ് ഡി കാർഡ് ഡബിൾ ക്ലിക്ക് ചെയ്ത് തുറക്കുക.
4.ആവശ്യമുള്ള ഫയലുകൾ ഫോൾഡറുകളിൽ നിന്നും കോപ്പി ചെയ്തു ഡെസ്ക്ടോപ്പിലോ അല്ലെങ്കിൽ നിങ്ങളുടെ കമ്പ്യൂട്ടറിലെ ഏതെങ്കിലും ഡ്രൈവിലേക്കോ മാറ്റുക.
5.കോപ്പി ചെയ്തതിനുശേഷം നിങ്ങളുടെ എസ് ഡി കാർഡ് കമ്പ്യൂട്ടറിൽ നിന്നും വേർപ്പെടുത്തുക.
1. നിങ്ങളുടെ ഫോണ്‍ സെറ്റിംഗ്സിൽ നിന്നും ‘STORAGE’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ( SETTINGS -> STORAGE )
2. താഴേക്ക് സ്ക്രോൾ ചെയ്ത് ‘ERASE SD CARD’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് ഒരു മുന്നറിയിപ്പ് ലഭിക്കുന്നതാണ്.
2. താഴേക്ക് സ്ക്രോൾ ചെയ്ത് ‘ERASE SD CARD’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് ഒരു മുന്നറിയിപ്പ് ലഭിക്കുന്നതാണ്.
3. ഒരിക്കൽ കൂടി ‘ERASE SD CARD’ എന്ന ഓപ്ഷനിൽ വിരലമർത്തുക. പാസ്സ്‌വേർഡ് കൊണ്ട് നിങ്ങൾ
എസ് ഡി കാർഡ് സംരക്ഷിച്ചിട്ടുണ്ടെങ്കിൽ, പാസ്സ്‌വേർഡ് ടൈപ്പ് ചെയ്യേണ്ടിവരും. എന്നാൽ മാത്രമേ
ഫോണിലൂടെ നിങ്ങളുടെ എസ് ഡി കാർഡ് സുരക്ഷിതമായി നീക്കം ചെയ്യാനാകൂ.
എസ് ഡി കാർഡ് സംരക്ഷിച്ചിട്ടുണ്ടെങ്കിൽ, പാസ്സ്‌വേർഡ് ടൈപ്പ് ചെയ്യേണ്ടിവരും. എന്നാൽ മാത്രമേ
ഫോണിലൂടെ നിങ്ങളുടെ എസ് ഡി കാർഡ് സുരക്ഷിതമായി നീക്കം ചെയ്യാനാകൂ.
കമ്പ്യൂട്ടറിൽ വിദഗ്ധനായ ഒരാൾക്ക് നിങ്ങൾ മൈക്രോ എസ് ഡി കാർഡിൽ നിന്നും ഡിലീറ്റ് ചെയ്ത ‘ഡാറ്റ’ തിരിച്ചെടുക്കാൻ സാധിച്ചേക്കാം. ഇതിനെ ‘ലയറിംഗ്’ എന്ന പ്രക്രിയയിലൂടെ ചെറുക്കാവുന്നതാണ്. അതായത്, നിങ്ങളുടെ കയ്യിൽ ഫോർമാറ്റ് ചെയ്ത 2ജിബി മൈക്രോ എസ് ഡി കാർഡ് ഉണ്ടെങ്കിൽ, ആ എസ് ഡി കാർഡ് വീണ്ടും കമ്പ്യൂട്ടറുമായി ഘടിപ്പിക്കുക. അതിനുശേഷം
A ) 2ജിബി യോടടുത്ത് ഫയൽ സൈസ് ഉള്ള ഏതെങ്കിലും ഫയൽ പൂർണമായും കോപ്പി ചെയ്തശേഷം ഡിലീറ്റ് ചെയ്യുക.
B ) മുകളിൽ കൊടുത്തിരിക്കുന്ന നിർദ്ദേശം (A) രണ്ടോ മൂന്നോ തവണ ആവർത്തിക്കുക. ഇതിനുശേഷം നിങ്ങളുടെ മൊബൈലിൽ എസ് ഡി കാർഡിൽ സ്റ്റോർ ചെയ്ത ‘ഡാറ്റ’ തിരിച്ചുക്കാൻ സാധിക്കുന്നതല്ല.
ഫോണിലെ സെറ്റിംഗ്സ് ഓപ്ഷനിൽ നിന്നും ‘ഫാക്ടറി റീസെറ്റ്’ എന്ന ഒപ്ഷനിലൂടെ നിങ്ങളുടെ ഫോണ്‍ മെമ്മറിയിലെ മുഴുവൻ ‘ഡാറ്റ’ യും എടുത്തു കളയാവുന്നതാണ്. പക്ഷെ , ഒരു കമ്പ്യൂട്ടർ വിദഗ്ദ്ധന് ഈ ‘ഡാറ്റ’ വളരെ എളുപ്പമായി തിരിച്ചെടുക്കാൻ സാധിക്കുന്നതാണ്.ഫോണിലെ സെക്യൂരിറ്റി സെറ്റിങ്ങ്സിൽ നിന്നും ‘ENCRYPT’ എന്ന ഓപ്ഷൻ രണ്ടോ മൂന്നോ തവണ ആവർത്തിച്ചതിനുശേഷം ‘ഫാക്ടറി റീസെറ്റ്’ ചെയ്താൽ അതിനുള്ള സാധ്യതയും ഒഴിവാക്കാൻ സാധിക്കുന്നതാണ്.
ഇതിനു ശേഷം നിങ്ങളുടെ മൈക്രോ എസ് ഡി കാർഡ് ധൈര്യമായി വില്ക്കുകയോ കൈമാറുകയോ ചെയ്യാം
Comments
Post a Comment