മൊബൈൽ ഫോണ് ഉപയോഗിക്കുമ്പോൾ…….

. മൊബൈൽ ഫോണ് ഏതു പോക്കറ്റിൽ
സൂക്ഷികണം..??
മൊബൈൽ ഫോണ് ഏതു പോക്കറ്റിൽ
സൂക്ഷിക്കണം എന്നത് എപ്പഴും ഒരു വലിയ
പ്രശ്നം തന്നെയാണ്. പുരുഷന്മാർക്കാണ് ഈ
കാര്യം ഏറെ പ്രശ്നമുണ്ടാക്കുന്നത്.
ഷർട്ടിന്റെ പോക്കറ്റിൽ ഇട്ടാൽ അത്
ഹൃദയഭാഗത്ത് റേഡിയേഷനടിക്കാൻ
കാരണമാകും. പാന്റ്സിന്റെ പോക്കറ്റിൽ
ഇടാമെന്നു വെച്ചാൽ
ബീജോത്പാതനത്തെ ബാധിക്കുകയും ചെയ്യും.
മൊബൈൽ റേഡിയേഷൻ വഴി ബീജ സംഖ്യ
30% വരെ കുറയാൻ ഇടയാകും.
പാന്റിന്റെ പോക്കറ്റിൽ മൊബൈൽ വെച്ച്
ഹെഡ് ഫോണ്
വഴി സംസാരിക്കുന്നതും അപകടകരം തന്നെ.
കാരണം അപ്പോൾ ഹെഡ് ഫോണ്
റേഡിയേഷനെ മുഴുവൻ ആകിരണം ചെയ്യനുള്ള
പ്രവണത കാണിക്കും. ഇതു വലിയ ആരോഗ്യ
പ്രശ്നങ്ങൾക്ക് വഴിയൊരുക്കും.
ഭൂരിഭാഗം സ്ത്രീകളും മൊബൈൽ ഫോണ്
പ്രത്യേകം മൊബൈൽ പൗച്ചിലാണ്
സൂക്ഷിക്കാറ്. അല്ലെങ്കിൽ പേഴ്സിൽ വെച്ച്
ആണ് കൊണ്ട് നടക്കുക. ഇതൊരു നല്ല
പ്രവണതയാണ്. ഇതു അത്രകണ്ട്
ഹാനികരമാകുകയും ഇല്ല.


2. ഹെഡ് ഫോണ് വഴിയും അപകടം :
ഹെഡ് ഫോണ് ഉപയോഗിക്കുന്നത്
വഴി റേഡിയേഷൻ കുറയും എന്നാണ്
പലരുടെയും ധാരണ. എന്നാൽ ഇതു
തീർത്തും മിഥ്യയായ ഒരു ധാരണയാണ്.
പലപ്പോഴും ഹെഡ് ഫോണ് ഒരു ആന്റിന
പോലെ പ്രവർത്തിച്ച് കൂടുതൽ
റേഡിയേഷനുകളെ ആഗിരണം ചെയ്യാറാണ്
പതിവ്. എന്നാൽ ബ്ലൂടൂത്ത് ഹെഡ് ഫോണ്
താരതമ്യേന ഭേദമാണ്. എന്നാലും അപ്പോൾ
പോലും നമ്മളുടെ ചെറിയ ചെറിയ
പൊട്ടത്തരങ്ങൾ അതിന് എതിരായ ഒരു
ഫലമാണ് ഉണ്ടാക്കാറ്.
ഹെഡ് ഫോണ് ഉപയോഗിച്ച് സംസാരിക്കുമ്പോൾ
പോലും നമ്മൾ
അറിഞ്ഞോ അറിയാതെയോ മൊബൈൽ കയ്യിൽ
പിടിക്കുയോ ശരീരത്തിനോട് ചേർത്ത്
വെക്കുകയോ ചെയ്യാറുണ്ട്. ഫോണ് കാൾ
ചെയ്യുന്ന സമയത്ത് താരതമ്യേന കൂടുതൽ
റേഡിയേഷൻ ഉണ്ടാകാറുണ്ട്. ഇതു ശരീര
കോശങ്ങളെയും ആന്തരിക
പ്രവർത്തനങ്ങളെയും ദോഷകരമായി തന്നെ
ബാധിക്കുകയും ചെയ്യും.


3. ആവശ്യത്തിന് മാത്രം ഉപയോഗിക്കുക
മൊബൈൽ ഫോണ് ഉപയോഗിക്കുന്നവർ
പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്
അത് ആവശ്യത്തിന് മാത്രം ഉപയോഗിക്കുക
എന്നത്. തുടർച്ചയായി മൊബൈൽ ഫോണ്
ഉപയോഗിക്കാതിരിക്കുക. 2 മിനുട്ടിൽ
കൂടുതൽ നേരം തുടർച്ചയായി മൊബൈൽ ഫോണ്
ഉപയോഗിക്കുന്നത്
ആരോഗ്യത്തെ കാര്യമായി തന്നെ ബാധിക്കും
. ഇതു മൂലം ഉണ്ടാകുന്ന റേഡിയേഷൻ
തലച്ചോറിലെ ജൈവവൈദ്യുതപ്രവർത്തനങ്ങളെ
ബാധിക്കാനിടയുണ്ട്.


4. മൊബൈൽ ഒരിക്കലും കുട്ടികൾക്ക്
നൽകരുത് :
ചെറിയ കുട്ടികൾക്ക് ഒരിക്കലും മൊബൈൽ
ഫോണ് നൽകരുത്. അവരുടെ തലയോട്ടി വളർച്ച
വെച്ചു വരുന്നതെ ഉള്ളു. ജനിച്ച
ഉടനെ കുട്ടികളുടെ തലയോട്ടി വളരെ
മൃദുലമായിരിക്കും. തലച്ചോർ
വളരുന്നത്തെ ഉള്ളു. അതിനാൽ അതിലേക്ക്
അനാവശ്യമായി റേഡിയേഷൻ ഏല്പിക്കരുത്.
ഫ്രാൻസ് പോലുള്ള പുറം രാജ്യങ്ങളിൽ
കുട്ടികൾക്ക് മൊബൈൽ ഫോണ് നൽകുന്നത്
നിയപരമായി തന്നെ വിലക്കിയിട്ടുണ്ട്.
മാത്രമല്ല കാനഡയിൽ
കുട്ടികൾക്കും അച്ഛനമ്മമാർക്കുമായി
റേഡിയേഷൻ കുറഞ്ഞ പ്രത്യേക മൊബൈൽ
തന്നെ വിപണിയിലുണ്ട്.


5. ലൗഡ് സ്പീക്കർ :
കൂടുതൽ നേരം സംസാരിക്കേണ്ട ഫോണ് കാൾസ്
ആണെങ്കിൽ ലാൻഡ് ഫോണ് അല്ലെങ്കിൽ
മൊബൈൽ ലൗഡ് സ്പീക്കറിൽ ഇട്ട്
സംസാരിക്കുക.


6. ചെവി ചൂടാകുന്നത് ശ്രദ്ധിക്കുക:
കൂടുതൽ നേരം മൊബൈൽ ഫോണ് ചെവിയോടു
ചേർത്ത് പിടികുന്നത് മൂലം ഒരു ചൂട്
ചെവിയിലും മൊബൈലിലും നിങ്ങൾക്ക്
അനുഭവപ്പെട്ടിട്ടുണ്ടാകും. ഈ ചൂട്
ക്രമേണെ കൂടി പൊള്ളുന്നവരെ
കാത്തിരിക്കണ്ട. ഇതു തലവേദന
ചെവിവേദന എന്നിവയ്ക്ക്
വരെ കാരണമായേക്കും. അത് പിന്നീട്
കേൾവി കുറവിനും കാരണമായേക്കാം..
അതിനാൽ ദീർഘ നേര സംഭാഷണങ്ങൾക്ക്
ലാൻഡ് ഫോണ് ഉപയോഗിക്കുന്നതാണ് ഉത്തമം.
അതാകുമ്പോൾ എത്ര
നേരം വേണേലും സംസാരിക്കാം. ചൂടാകുന്ന
പ്രശ്നവും ഇല്ല.


7. മൊബൈൽ ഫോണ് ചെവിയോടു ചേർത്ത്
പിടിക്കേണ്ടത് എപ്പോഴാണ്…??
നമ്മൾ എല്ലാം ഒരാളെ ഫോണ് ചെയ്യുമ്പോൾ,
ആളുടെ കോണ്ടാക്റ്റ് നമ്പർ എടുത്ത് കാൾ
ബട്ടണ് അമർത്തിയ ഉടനെ തന്നെ ഫോണ്
ചെവിയിൽ വെക്കുന്നവരാണ്. അത് കാൾ
കണക്റ്റ് ആകുന്നതും റിംഗ്
ആകുന്നതും അവിടെ കാൾ എടുത്ത്
ഹലോ പറയുന്നതും എല്ലാം കേട്ടില്ലെങ്കിൽ
ഒരു സമാധാനവും ഉണ്ടാകാത്ത പോലെയാണ്
അല്ലെ…?? എന്നാൽ ഇത്
അപകടത്തെ ക്ഷണിച്ചു വരുത്തുന്ന ഒരു
പ്രവണതയാണ്. ഫോണ് കണക്റ്റ് ചെയ്ത് റിംഗ്
കിട്ടിയ ശേഷം മാത്രമേ ഫോണ്
ചെവിയുടെ അടുത്ത് പിടിക്കാവു. കാൾ
കണക്ട് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത്
ഏറ്റവും അധികം റേഡിയേഷൻ ഉണ്ടാകുന്നു.
നല്ല റേഞ്ച് ഉള്ള സ്ഥലം അലെങ്കിൽ
പിന്നെ പറയുകയും വേണ്ട. ദുർബലസിഗ്നൽ
ഉള്ള സ്ഥലമാണെങ്കിൽ കഴിവതും മൊബൈൽ
ഫോണ് ഉപയോഗിക്കാതിരിക്കുക.
കാരണം അപ്പോൾ റേഡിയേഷൻ
വളരെ കൂടുതലാണ്.


8. ബാറ്ററി ചാർജ് ചെയ്യുമ്പോൾ
ബാറ്ററി ചാർജ് കുറവാകുമ്പോളും ചാർജ്
ചെയ്തുകൊണ്ടിരിക്കുമ്പോഴും മൊബൈൽ ഫോണ്
ഉപയോഗിക്കരുത്.


9. യാത്രയ്ക്കിടയിൽ മൊബൈൽ
ഉപയോഗിക്കരുത്
വാഹനങ്ങളിൽ മൊബൈൽ ഉപയോഗിക്കരുത്.
അതുപോലെ ലിഫ്റ്റുകളിലും അതുപോലെത്തെ
ചെറിയ മുറികളിലും കയറുമ്പോൾ മൊബൈൽ
ഫോണ് ഉപയോഗിക്കരുത്. എന്തെന്നാൽ
അത്തരം ലോഹമുറികളിൽ മൊബൈൽ
ഉപയോഗിക്കുമ്പോൾ കണക്ഷൻ നിലനിർത്താൻ
വളരെ അധികം ഊർജം ഉപയോഗിക്കും.
റേഡിയേഷൻ
വലിച്ചെടുക്കാനും ശ്രമിക്കും. ഇതു
വളരെ അപകടമുണ്ടാക്കും.
ട്രെയിൻ യാത്രയ്ക്കിടെയും മൊബൈൽ
ഉപയോഗിക്കരുത്. ഇതു അമിത റേഡിയേഷൻ
ഉണ്ടാകുകയും അത് ചിലപ്പോൾ മൊബൈൽ
ഫോണിനു
തന്നെ കുഴപ്പമുണ്ടാക്കുകയും ചെയ്യും.



10. കമ്പ്യൂട്ടറും മൊബൈലും
കമ്പ്യൂട്ടർ, ലാപ്ടോപ്, സെർവറുകൾ,
ഇലക്ട്രോണിക് ഉപകരണങ്ങൾ
എന്നിവയുടെ അടുത്ത് നിന്ന്
ഒരിക്കലും മൊബൈൽ ഉപയോഗിക്കരുത്.


11. എസ്.എ.ആർ കുറഞ്ഞ സൈറ്റ്
സ്പെസിഫിക് അബ്സൊർബ്ഷൻ റേറ്റ്
(എസ്.എ.ആർ) കുറഞ്ഞ ഫോണ് വാങ്ങാൻ
എപ്പോഴും ശ്രദ്ധിക്കണം. ശരീരത്തിലേക്ക്
ആഗിരണം ചെയ്യാനിടയുള്ള ഒരു
റേഡിയോ ഫ്രീക്വൻസി എനർജി എത്രയാണ്
എന്ന് സൂചിപ്പിക്കുന്ന എസ്.എ.ആർ. ഇതു
എത്രത്തോളം കുറഞ്ഞ ഫോണ്
എടുക്കുന്നുവോ അത്രയും നല്ലതാണ്.

Comments

Popular Posts