HOW TO BACK UP WHATSAPP? വാട്ട്സ് ആപ്പിൻറെ ബാക്ക് അപ്പ് എങ്ങനെ എടുക്കാം ?

സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഫെയ്‌സ്ബുക്ക് മെസഞ്ചറിനേക്കാള്‍ ഇപ്പോൾ ഏറെ പ്രിയം വാട്ട്സ് ആപ്പിനോടാണ്.മാസംതോറും വാട്‌സ് ആപ്പ് ലോകമൊട്ടാകെ ഉപയോഗിക്കപ്പെടുന്നവരുടെ എണ്ണം ഏകദേശം 300 ദശലക്ഷത്തോളം വരും. ഫെയ്ബുക്ക് മെസേജ് സര്‍വീസ് ഉപയോഗിക്കുന്നവരേക്കാള്‍ കൂടുതല്‍ ആള്‍ക്കാര്‍ വാട്‌സ് ആപ്പിനെ ആശ്രയിക്കുന്നതായി സർവ്വേകൾ സൂചിപ്പിക്കുന്നു. നമ്മളറിയാതെ വാട്ട്സ് ആപ്പിൽ ചിലപ്പോഴൊക്കെ അത്യാവശ്യ മെസ്സേജുകൾ ഡിലീറ്റായി പോകാറുണ്ട്. അതല്ലെങ്കിൽ മെമ്മറി കുറവായതിനാൽ മെസ്സേജോ, മറ്റ് ഡാറ്റകളോ ഡിലീറ്റ് ചെയ്യേണ്ടി വരാറുണ്ട്. ഇങ്ങനെ ചെയ്യേണ്ടി വരുന്ന ഘട്ടങ്ങളിൽ ഡാറ്റകൾ ഡിലീറ്റ് ചെയ്യുന്നതിന് മുമ്പായി നിങ്ങള്‍ക്ക് മെസേജിന്റെ ബാക്ക് അപ്പ് അത് സേവ് ചെയ്ത് വെയ്ക്കാവുന്നതാണ്.ഇത് മൂലം നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ആ മെസേജ് വായിക്കാവുന്നതാണ്.ഇതിനായി നിങ്ങളുടെ വാട്ട്‌സ് ആപില്‍ തന്നെ ഡാറ്റാ ബാക്ക് അപ്പ് എടുക്കുന്നതിനുളള ഒരു ഓപ്ഷന്‍ കൊടുത്തിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഫോണുകളിൽ വാട്ട്സ് ആപ്പിൻറെ ബാക്ക് അപ്പ് എടുക്കുന്നതെങ്ങനെയെന്നാണ് ചുവടെ കൊടുത്തിരിക്കുന്നത്.
1.ആദ്യമായി നിങ്ങളുടെ മൊബൈൽ ഫോണിൽ വാട്ട്സ് ആപ്പ് ഓപ്പണ്‍ ചെയ്യുക.

How to backup WhatsApp messages

2.വാട്ട്സ് ആപ്പ് തുറന്നു കഴിഞ്ഞാൽ വലതു വശത്ത് മുകളിലുളള സെറ്റിംഗ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

How to backup WhatsApp messages1

3.പിന്നീട് സെറ്റിംഗ് ഓപ്ഷനില്‍ പോയി ചാറ്റ് സെറ്റിംഗില്‍ ക്ലിക്ക് ചെയ്യുക

How to backup WhatsApp messages2

4.ചാറ്റ് സെറ്റിംഗില്‍ ബാക്ക് അപ്പ് കോണ്‍വര്‍സേഷന്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.അപ്പോൾ ഉടൻ തന്നെ നിങ്ങളുടെ വാട്ട്‌സ് ആപ് ബാക്ക് അപ്പ് സേവ് ചെയ്യപ്പെടുന്നു.

How to backup WhatsApp messages3

5.പിന്നീട് നിങ്ങൾ പുതിയ വാട്ട്സ് ആപ്പ് എപ്പോഴൊക്കെ ഇന്‍സ്റ്റാള്‍ ചെയ്യുന്നുവോ, അല്ലെങ്കിൽ മറ്റൊരു സിം ഫോണില്‍ ഇടുമ്പോഴൊ നിങ്ങളുടെ ഫോണില്‍ ബാക്ക് അപ്പ് റീസ്റ്റോര്‍ ഓപ്ഷന്‍ വരും.അപ്പോൾ അതിൽ ക്ലിക്ക് ചെയ്യുക.നിങ്ങളുടെ മുഴുവന്‍ വാട്ട്്‌സ് ആപ് മെസേജുകളും അപ്പോൾ രണ്ടാമതും അപ്‌ലോഡ് ആകുന്നതാണ്.

How to backup WhatsApp messages4

ആന്‍ഡ്രോയിഡ് ഫോണില്‍ വാട്ട്‌സ് ആപ് ഓട്ടോമാറ്റിക്ക് നിങ്ങളുടെ മുഴുവന്‍ മെസേജുകളും മറ്റൊരു ഫോള്‍ഡറില്‍ സേവ് ചെയ്ത് വെയ്ക്കുന്നതാണ്.ഈ ഫോള്‍ഡര്‍ നിങ്ങളുടെ ഫോണിന്റെ ഇന്റേണല്‍ മെമ്മറിയിലാണ് ഉണ്ടാവുക.ആവശ്യമെങ്കിൽ ങ്ങള്‍ക്ക് മാനുവല്‍ ആയും മറ്റൊരു ഫോള്‍ഡറും ഉണ്ടാക്കാവുന്നതാണ്. ഇതില്‍ വാട്ട്‌സ് ആപിന്റെ മുഴുവന്‍ ഡാറ്റയും സേവ് ചെയ്യപ്പെടുന്നതാണ്.

Comments

Popular Posts