HOW TO DELETE SEARCH HISTORY IN FACEBOOK


സ്കൂളിലോ കോളജിലോ ഹൃദയംകവർന്ന സുന്ദരന്റെയോ, സുന്ദരിയുടെയോ പ്രൊഫൈൽ ഫേസ്ബുക്കിൽ നിങ്ങൾ സേർച്ച് ചെയ്തിട്ടുണ്ടോ? അത് ആരും അറിഞ്ഞില്ല എന്ന് കരുതിയെങ്കിൽ തെറ്റി. നിങ്ങളുടെ സേർച്ച് ഹിസ്റ്ററി മുഴുവൻ ഫേസ്ബുക്ക് സേവ് ചെയ്യുന്നുണ്ട്. അത് നിങ്ങൾക്കുമാത്രമേ കാണാനാവൂ എന്ന് ആശ്വസിക്കാം (ഫേസ്ബുക്കിനും). എന്നാലും, അത് ഒരിക്കൽ ഒരു നോട്ടപ്പിശകിൽ ആരുടെയെങ്കിലും കണ്ണിൽപെട്ടാലോ? വിഷമിക്കേണ്ട. നിങ്ങളുടെ സേർച്ച് ഹിസ്റ്ററി മുഴുവൻ മൂന്നു സ്റ്റെപ്പിൽ ഡിലീറ്റ് ചെയ്യാം.
  1. േഫസ്ബുക്കിൽ സൈൻ ഇൻ ചെയ്ത് ‘ആക്ടിവിറ്റി ലോഗ്’ ൽ പോവുക. ലെഫ്റ്റ് സൈഡ് മെനുവിൽ ഏറ്റവും താഴെയുള്ള സേർച്ച് (ഇവിടെയെത്താൻ മോർ എന്ന ടാബിൽ ക്ളിക്ക് ചെയ്യേണ്ടിവരും) തിരഞ്ഞെടുക്കുക. നിങ്ങളുടെ മുഴുവൻ സേർച്ച് ഹിസ്റ്ററിയും ഇവിടെ കാണാം.
  2. ഒാരോ സേർച്ചായി ഡിലീറ്റ് ചെയ്യാൻ സേർച്ച് ഹിസ്റ്ററിക്ക് വലുതുവശത്തുള്ള ഹിഡൻ ഫ്രം ടൈം ലൈൻ എന്ന ടാബിൽ ക്ളിക്ക് ചെയ്ത് ഡിലീറ്റ് ചെയ്യുക.
  3. മുകളിൽ വലുതുവശത്തായുള്ള ക്ളിയർ സേർച്ച് ടാബിൽ ക്ളിക്ക് ചെയ്താൽ മുഴുവൻ സേർച്ച് ഹിസ്റ്ററിയും ഒന്നായി ഡിലീറ്റ് ചെയ്യാം.
നിങ്ങളുടെ സേർച്ച് എളുപ്പമാക്കുന്നതിനായിട്ടാണ് സേർച്ച് ഹിസ്റ്ററി സേവ് ചെയ്യുന്നത് എന്നാണ് ഫേസ്ബുക്ക് പറയുന്നത്.

Comments

Popular Posts