Tips for mobile internet users

ന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 13 കോടി ആളുകളും മൊബൈല്‍ ഫോണിലൂടെയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ എത്തുന്നത്. ഇന്റർനെറ്റ്‌ ഉപയോഗിക്കാത്തവർ വളരെ ചുരുക്കമാണ്. വിവരസാങ്കേതിക വിദ്യയുടെയും ടെലികമ്യൂണിക്കേഷന്‍ മേഖലയുടെയും പുരോഗതി നമ്മുടെ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. ഇന്ന് ഇന്ത്യന്‍ വിപണിയില്‍, ഇന്റര്‍നെറ്റ് സൌകര്യം ഉപയോഗപ്പെടുത്താവുന്ന തരത്തിലുള്ള ധാരാളം മൊബൈൽ ഫോണുകൾ ലഭ്യമാണ്. 2013 ജൂണ്‍ അവസാനം രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 19 കോടി ആയിരുന്നു. ഇന്റര്‍നെറ്റ് ഉപയോഗം വന്‍തോതില്‍ ഉയര്‍ന്നതോടെ ഇ-കൊമേഴ്‌സ്, ഡിജിറ്റല്‍ പരസ്യം എന്നീ മേഖലകൾ വളർച്ച പ്രാപിച്ചു. സ്കൂളിൽ പഠിക്കുന്ന കുട്ടികളിൽ വരെ ഇപ്പോൾ മൊബൈലുണ്ട്. അദ്ധ്യാപികമാരുടേയും സഹപാഠികളുടെയും വരെ ഫോട്ടോകൾ പകർത്തി ഇൻറർനെറ്റിൽ ഇടുന്നതാണ് പുതിയ തലമുറയുടെ വിനോദം.

120329-SNAPGUIDE-017edit-1

ഇൻറർനെറ്റിൻറെ സ്പീഡ് കുറയുന്നതാണ് മിക്കയാളുകളുടെയും പ്രശ്നം. എന്നാൽ ഫോണിൻറെ സെറ്റിംഗ്സിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധി വരെ ഇൻറർനെറ്റിൻറെ സ്പീഡ് വർദ്ധിപ്പിക്കാനാവും. ഇൻറർനെറ്റിൻറെ ആവശ്യമില്ലത്തവർക്ക് ഇത്തരം സൗകര്യങ്ങളുള്ള ഫോണുകൾ നൽകാതിരിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ചും കുട്ടികൾക്ക് ഇത്തരം ഫോണുകൾ നൽകരുത്. ഇന്ത്യയിൽ ഇൻറർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ലോകത്തെ 40 രാജ്യങ്ങളിൽ നിന്നായി പതിനായിരത്തിലധികം ആളുകളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ ഇന്ത്യയിലെ 53 ശതമാനം ആളുകളും ഓരോ മണിക്കൂറിലും ഇൻറർനെറ്റിൽ ചെലവഴിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

happy-mobile-use-300x269

മൊബൈലിൽ ഇന്റർനെറ്റ്‌ സ്പീഡ് കൂട്ടാൻ എന്തെല്ലാം ചെയ്യണം:
*********************************************************** 

- മൊബൈലിലെ കാഷ് മെമ്മറി ക്ലിയർ ചെയ്യുക. ഒരിക്കലും കാഷ് മെമ്മറി കളയാതെ വെക്കരുത്. അത്പോലെ മൊബൈലിൽ ആവശ്യമില്ലാത്ത ടാറ്റകളും, അപ്ലിക്കേഷനുകളും മറ്റു ഫയലുകളും എല്ലാം ഒഴുവക്കേണ്ടത് അത്യാവശ്യമാണ്. അതുമൂലം നിങ്ങളുടെ ഇന്റർനെറ്റ്‌ സ്പീഡ് കൂട്ടാൻ സാധിക്കും.
- ഇന്റർനെറ്റ്‌ എവിടുന്നെങ്കിലും ഫ്രീ ആയി കിട്ടിയാൽ കണ്ട സോഫ്റ്റ്‌വെയറുകളും അപ്ലിക്കേഷനുകളും മറ്റു ഫയലുകളും എല്ലാം ഡൌണ്‍ലോഡ് ചെയ്യുന്നത് നമ്മുടെ ഒക്കെ ഒരു ശീലമാണ്. എന്നാൽ അതിന്റെ ഫലം നിങ്ങൾ പിന്നീടാകും അറിയുക. മറ്റൊന്നുമല്ല, ഫോണ്‍ ഹാങ്ങ്‌ ആകും, അത് തന്നെ. ആവശ്യമില്ലാത്ത എല്ലാ സോഫ്റ്റ്‌വെയറുകളും ഫോണിൽ നിന്നും ഒഴുവാക്കേണ്ടത് അത്യാവശ്യമാണ്.

iStock_000019221924Small

- ഇന്റർനെറ്റ്‌ സ്പീഡ് കൂട്ടുന്നതിനായി മൊബൈലിലെ ഇന്റർനെറ്റ്‌ സെറ്റിംഗ്സ് മാറ്റാം.
- ഇന്റർനെറ്റ്‌ സ്പീഡ് കൂട്ടാൻ മറ്റൊരു വഴി എന്ന് പറയുന്നത്, നിങ്ങൾക്ക് മൊബൈലിൽ വരുന്ന ചിത്രങ്ങളും മറ്റും കാണണ്ട എന്നാണെങ്കിൽ, അല്ലെങ്കിൽ നിങ്ങളുടെ ആവശ്യം കൂടുതലായും എഴുതാനും, അതുപോലെ മെയിൽ അയക്കാനും ഒക്കെ ആണെങ്കിൽ നിങ്ങൾക്ക് ഇമേജസ് ബ്ലോക്ക്‌ ചെയ്യാൻ സാധിക്കും,അങ്ങനെ ചെയ്യുന്ന പക്ഷം നെറ്റ് സ്പീഡ് കൂട്ടാം എന്ന് മാത്രമല്ല, മറിച്ച് നിങ്ങളുടെ മൊബൈൽ ബാറ്ററി നീണ്ട് നിൽക്കാനും സഹായിക്കും. ഇനി നിങ്ങൾക്ക് ഇമേജ് ആവശ്യമാണെങ്കിൽ ക്വാളിറ്റി കുറഞ്ഞ ചിത്രങ്ങൾ ഡൌണ്‍ലോഡ് ചെയ്യുക.
- മൊബൈലിൽ ഒരു കാര്യം ചെയ്യുന്ന സമയത്ത് അത് മാത്രം ചെയ്യുക, ഒരു ഭാഗത്ത് ഡൌണ്‍ലോഡ് ചെയ്യുകയും മറു പുറത്ത് ഇൻറർനെറ്റിൽ തിരയുകയും, അല്ലെങ്കിൽ അതുപോലെ വേറെ വല്ല പണികൾ എടുക്കുകയും ഒക്കെ ചെയ്യുമ്പോൾ നെറ്റ് സ്പീഡ് കുറയും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
stock-footage-happy-young-man-using-mobile-phone-sending-text-message

- മൊബൈലിൽ നെറ്റ് ഉപയോഗിക്കുന്ന സമയം എപ്പോഴും ശ്രദ്ധിക്കേണ്ട ഒരു കാര്യം നെറ്റ്‌വർക്ക് നല്ലപോലെ കിട്ടുന്നുണ്ടോ എന്നാണ്. അത് വഴി നെറ്റ് മാത്രമല്ല നിങ്ങളുടെ ഫോണ്‍ ബാറ്ററിയും ലാഭിക്കാം.
- വീഡിയോ യുട്യൂബിൽ കാണുമ്പോൾ അത് ഓഫ്‌ലൈൻ മോഡിലേക്ക് ആക്കി വെക്കുക. എന്നതിന് ശേഷം മാത്രം കാണുക.
- മറ്റൊരു കാര്യം എന്തെന്നാൽ ലൊക്കേഷൻ സർവീസ് ഓഫ്‌ ആക്കി ഇടുന്നതും നെറ്റ് സ്പീഡ് കുറയ്ക്കാൻ സഹായിക്കും.

Comments

Popular Posts