SMART WAYS TO AVOID ATM CHARGES

റിസര്‍വ് ബാങ്കിന്റെ പുതിയ നയം നഗര കേന്ദ്രീകൃതമായ പ്രൊഫഷണലുകളേയും ഇടത്തരക്കാരെയും കുഴപ്പിച്ചിരിക്കയാണ്. ഒരു പ്രിവിലേജ്ഡ് കസ്റ്റമര്‍ അല്ലെങ്കില്‍ മൂന്നിലധികം വരുന്ന എടിഎം ട്രാന്‍സാക്ഷനുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ അനുമതി നല്‍കിയതാണ് ഇതിനു കാരണം. റിസര്‍വ് ബാങ്ക് ഈയിടെ പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ച് എടിഎം ഉപയോഗം അധികമായാല്‍ ചാര്‍ജ് ചെയ്യാന്‍ ബാങ്കുകള്‍ക്ക് സാധിക്കും. നേരിട്ടുള്ള പണമിടപാടുകള്‍ കുറയ്ക്കാനും ഓണ്‍ലൈന്‍ കൈമാറ്റം പ്രോത്സാഹിപ്പിക്കാനുമാണ് കേന്ദ്ര ബാങ്ക് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്.നിങ്ങൾ ഒരു പ്രിവിലേജ്ഡ് കസ്റ്റമര്‍ അല്ലെങ്കില്‍ മൂന്നിലധികം വരുന്ന എടിഎം ട്രാന്‍സാക്ഷനുകള്‍ക്ക് ബാങ്കുകള്‍ ചാര്‍ജ് ഈടാക്കി തുടങ്ങും.കൂടാതെ മറ്റൊരു ബാങ്കിന്റെ എടിഎം ഉപയോഗിക്കുന്നതിനും പരിമിതിയുണ്ട്. രണ്ട് തവണയില്‍ കൂടുതല്‍ ആയാല്‍ അതിനും ചാര്‍ജ് ഈടാക്കും.നേരിട്ടുള്ള പണമിടപാടുകള്‍ കുറയ്ക്കാനും ഓണ്‍ലൈന്‍ കൈമാറ്റം പ്രോത്സാഹിപ്പിക്കാനുമാണ് റിസര്‍വ് ബാങ്ക് ഈ തീരുമാനം എടുത്തതെങ്കിലും പലപ്പോഴും ഓണ്‍ലൈന്‍ ബാങ്കിംഗ് പ്രാവര്‍ത്തികമല്ലാത്തത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത്തരം ചാര്‍ജുകളില്‍ നിന്നും എങ്ങനെ രക്ഷപ്പെടാം എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടാകും. അൽപം ശ്രദ്ധിച്ചാൽ അതിന് വഴിയുണ്ടാക്കാം.

Smart ways to avoid ATM charges2

1.ഇതിന് ആദ്യം തന്നെ ചെയ്യേണ്ടത് പണം ഉപയോഗിച്ചുള്ള ഇടപാടുകള്‍ കുറയ്ക്കുക എന്നതാണ്.
പണം ബാങ്കില്‍ നിന്ന് പിന്‍വലിക്കുന്നത് കുറയ്ക്കുക, പണം ഉപയോഗിച്ചുള്ള കൈമാറ്റങ്ങളും കുറയ്ക്കുക, അക്കൌണ്ടില്‍ കിടക്കുന്ന പണത്തിന് ചെറുതാണെങ്കിലും പലിശ ലഭിക്കുന്നതാണ് എന്നൊരു ലാഭമുണ്ട്
2.കഴിയുന്നതും സ്വന്തം ബാങ്കിന്റെ എടിഎം മെഷിന്‍ തന്നെ ഉപയോഗിക്കുക. മറ്റുള്ള ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്നു പിന്‍വലിച്ചാല്‍ ചെലവ് കൂടും.
3. ഓരോ ഡെബിറ്റ് കാര്‍ഡിനും പിന്‍വലിക്കാനുള്ള ഒരു ലിമിറ്റ് ഉണ്ടാകും. കൂടുതല്‍ എക്കൗണ്ടുകളുണ്ടെങ്കില്‍ എടിഎം ശാസ്ത്രീയമായി ഉപയോഗിക്കുക.

Smart ways to avoid ATM charges3

4. പണം കൈമാറാനും ബാലന്‍സ് അറിയാനും ബാങ്ക് ആപ്പുകള്‍ ഉപയോഗിക്കുക. ബാങ്ക് ആപ്പുകള്‍ ഡൗണ്‍ ലോഡ് ചെയ്താൽ സംഗതി എളുപ്പമായിരിക്കും.
5.എപ്പോഴും കൈയ്യിൽ അല്പം പണം സൂക്ഷിക്കുന്നത് നല്ലതാണ്. പ്രതിമാസം വരവ് ചെലവു കണക്കാക്കി പണമായി കൈയില്‍ സൂക്ഷിക്കേണ്ട തുക ഇടയ്ക്കിടെ എടുക്കാതെ ഒറ്റ തവണയായി എടിഎമ്മില്‍ നിന്നു പിന്‍വലിക്കുക.
6.ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗപ്പെടുത്താൻ കഴിയുന്നിടത്തെല്ലാം കഴിയുന്നതും അത് തന്നെ ഉപയോഗിക്കുക.

Smart ways to avoid ATM charges4

7.ഫോണ്‍ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ്, എസ്എംഎസ് അലെര്‍ട്ട് എന്നിവ ആക്ടിവേറ്റ് ചെയ്യുക. ഇതോടെ ബാലന്‍സും മറ്റും ചെക്ക് ചെയ്യുന്നതിനായി എടിഎമ്മില്‍ പോകുന്നത് ഒഴിവാക്കാം.
8. ഡോര്‍മാറ്റ് എക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍ അതു ഉപയോഗപ്പെടുത്താം. അനാവശ്യ എക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിനെ കുറിച്ച് ആലോചിക്കാം.

Comments

Popular Posts