what-to-do-if-you-have-a-failed-atm-transaction-and-your-account-is-debited

എ ടി എമ്മില്‍ നിന്നും പണമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പണം കിട്ടാതെ തന്നെ ബാലന്‍സ് പോകുന്നവരുടെ ശ്രദ്ധയ്ക്ക്

എ ടി എമ്മില്‍ നിന്നും പണമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പണം കിട്ടാതെ തന്നെ ബാലന്‍സ് പോയിയെന്ന പരാതികൾ നമ്മൾ കേൾക്കാറുണ്ട്. മെഷിന്റെ കുഴപ്പം കൊണ്ടോ മറ്റെന്തെങ്കിലും ടെക്‌നിക്കല്‍ തകരാറുകള്‍ കൊണ്ടോ ആയിരിക്കും ചിലപ്പോൾ ഇങ്ങനെ സംഭവിക്കുന്നത്. എന്നാൽ ഈ പണം തിരികെ ലഭിക്കാൻ വഴികളുണ്ട്. അതിന് കസ്റ്റമർ ഒരു പരാതി നൽകിയാൽ മതി. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നത് സ്വന്തം ബാങ്കിന്റെ അല്ലാത്ത എ ടി എമ്മില്‍ നിന്നാണ് പണം പോയതെങ്കിൽ പോലും പരാതി നൽകണമെന്നാണ്. അതിനാൽ എ ടി എമ്മില്‍ നിന്നും പണമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പണം കിട്ടാതെ വന്നാൽ ആദ്യം ബാങ്കിൽ ഒരു പരാതി നൽകുക. പരാതി കൊടുത്ത് കഴിഞ്ഞ് ഏഴ് ദിവസത്തിന് ശേഷം അക്കൗണ്ടില്‍ പണം തിരിച്ചെത്തിയില്ലെങ്കില്‍ ദിവസം നൂറ് രൂപ എന്ന കണക്കില്‍ കസ്റ്റമര്‍ക്ക് നല്‍കാൻ ബാങ്കുകള്‍ക്ക് ആര്‍ ബി ഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഇതിനു വേണ്ടി കസ്റ്റമർ പ്രത്യേകം അപേക്ഷയോ പരാതിയോ നൽകേണ്ടതില്ല. പണം നഷ്ടമായാല്‍ 30 ദിവസത്തിനുള്ളിൽ തന്നെ പരാതി നൽകണം. പരാതി നൽകി നിശ്ചിത കാലാവധിക്ക് ശേഷവും പണം അക്കൗണ്ടില്‍ തിരിച്ചെത്തിയില്ലെങ്കില്‍ ബാങ്ക് ഓംബുഡ്‌സ്മാന്റെ പക്കല്‍ പരാതി നൽകാവുന്നതാണ്.

Comments

Popular Posts