why-do-smartphones-explode-and-how-to-prevent-it

സ്മാര്‍ട്‌ഫോണുകള്‍ പൊട്ടിത്തെറിക്കാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങൾ…

സ്മാര്‍ട്‌ഫോണുകള്‍  പൊട്ടിത്തെറിക്കുന്നത് ഒരു സാധാരണ വാര്‍ത്തയായിരിക്കുന്ന കാലമാണ് ഇത്. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും ഇത്തരം അപകടങ്ങള്‍ മരണത്തിനു വരെ കാരണമായിട്ടുണ്ട്.ബ്രാന്‍ഡഡ് അല്ലാത്ത സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിക്കുന്നതും ഡ്യൂപ്ലിക്കേറ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്നതുമെല്ലാം ഇതിന് കാരണമാകാറുണ്ട്. വെള്ളത്തില്‍ വീണ ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോഴും പൊട്ടിത്തെറിയുണ്ടാവാന്‍ സാധ്യത ഏറെയാണ്.സ്മാര്‍ട്‌ഫോണുകള്‍ പൊട്ടിത്തെറിക്കുവാന്‍ കാരണങ്ങള്‍ എന്തോക്കെയാണെന്നും അത് തടുക്കാന്‍ എന്താണ് മാര്‍ഗ്ഗങ്ങള്‍ എന്നാണ് ഇവിടെ പരിശോധിക്കുന്നത്.
ബ്രാന്‍ഡഡ് അല്ലാത്ത സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിക്കുന്നത് വലിയൊരളവില്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്നതിന് കാരണമാകുന്നുണ്ട്.ഐഎംഇഐ നമ്പറുള്ള ബ്രാന്‍റഡ് ഫോണ്‍ വാങ്ങുക എന്നതാണ് പ്രധാനമായും നോക്കേണ്ടത്.  ചൈനീസ് ഫോണുകള്‍ കഴിയുന്നതും ഒഴിവാക്കണം.
imei
ഫോണ്‍ പൊട്ടിത്തെറിക്ക് വലിയോരു കാരണമായി പറയുന്ന വിഷയമാണ് കോള്‍ ബോംബ് എന്നത്. അതായത് ചാര്‍ജ് ചെയ്യുമ്പോള്‍ വരുന്ന കോളുകള്‍ ചിലപ്പോള്‍ പൊട്ടിത്തെറിക്ക് കാരണമാകുന്നു. ഒരു ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണിന്‍റെ മദര്‍ബോര്‍ഡില്‍ ഒരു സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ട്, ഇതിന് പുറമേ ഒരു കോള്‍ വന്നാല്‍ ഈ സമ്മര്‍ദ്ദം വര്‍‌ദ്ധിച്ച് ഒരു പൊട്ടിത്തെറിക്കുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധ അഭിപ്രായം. ഇന്നുവരെ ഉണ്ടായ മൊബൈല്‍ പൊട്ടിത്തെറികളുടെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ 70 ശതമാനം കോളിങ്ങ് ബോംബുകളായിരുന്നു. അന്താരാഷ്ട്ര കോളുകള്‍ക്കാണ് ഈ പ്രശ്നം കൂടുതല്‍ എന്നാണ് അറിയുന്നത്. അതേ സമയം ഒരു അന്താരാഷ്ട്ര നമ്പറില്‍ നിന്ന് മിസ് കോള്‍ വരുകയും തിരിച്ച് വിളിക്കുമ്പോള്‍ ഫോണ്‍ പൊട്ടിത്തെറിച്ചതായും ചില സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ഒരു മാല്‍വെയറായാണ് കരുതപ്പെടുന്നത്.
ബാറ്ററി പൂര്‍ണമായി ചാര്‍ജ് ആയാലും കണക്ഷന്‍ വേര്‍പെടുത്താതിരിക്കുന്നതും പൊട്ടിത്തെറിക്ക് മറ്റൊരു കാരണമാണ്.
File photo of a customer looking at an iPhone 4 at the Apple Store 5th Avenue in New York
യദാര്‍ഥ ചാര്‍ജര്‍ ഉപയോഗിച്ചു മാത്രമെ സ്മാര്‍ട്‌ഫോണുകള്‍ ചാര്‍ജ് ചെയ്യാവു. കാരണം കമ്പനി നല്‍കുന്ന ചാര്‍ജറിലെ വോള്‍ടേജ് ബാറ്ററിയുടെ പവറിനനുസൃതമായിട്ടുള്ളതാണ്. ഡ്യൂപ്ലിക്കേറ്റ് ചാര്‍ജറുകളില്‍ ഇത് വ്യത്യസ്തമാവും.
ഇടയ്ക്കിടെ ഫോണിലെ ബാറ്ററി പരിശോധിക്കേണ്ടത് ആവശ്യമാണ്. ബാറ്ററി പൊള്ളച്ചതായി തോന്നിയാല്‍ ഉടന്‍ അത് മാറ്റേണ്ടതുണ്ട്. അല്ലെങ്കില്‍ ബാറ്ററി പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂടുതലാണ്.
batterry checking
ഡ്യൂപ്ലിക്കേറ്റ് ബാറ്ററി, ചാര്‍ജര്‍, ഇയര്‍ഫോണ്‍ തുടങ്ങിയവ ഉപയോഗിക്കുന്നതും അപകടകരമാണ്. വിലക്കുറവാണെങ്കിലും കൂടുതല്‍ കാലം യദാര്‍ഥമല്ലാത്ത ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിച്ചാല്‍ ഫോണിന് ദോഷം ചെയ്യും.
chargerbattery head set
തേര്‍ഡ് പാര്‍ടി വെന്‍ഡര്‍മാരില്‍ നിന്ന് എന്തെങ്കിലും ഡൗണ്‍ലോഡ് ചെയ്യുന്നതും ചിലപ്പോള്‍ പൊട്ടിത്തെറിക്കു കാരണമാകാം. കാരണം ഇത്തരം ഡൗണ്‍ലോഡുകള്‍ പലപ്പോഴും മാല്‍വേറിനു കാരണമായേക്കും. ഈ മാല്‍വേറുകള്‍ ഫോണ്‍ തകര്‍ക്കാന്‍ പ്രാപ്തമാണ്. പബ്ലിക്ക് വൈഫേ സംവിധാനത്തിന്‍റെ ഉപയോഗം കുറയ്ക്കുന്നതും ഇത്തരം മാല്‍വെയര്‍ ഭീഷണികള്‍ ഒഴിവാക്കുവാന്‍ നല്ലതാണ്.
download-
വെള്ളത്തില്‍ വീണ ഫോണ്‍ ചാര്‍ജ് ചെയ്താല്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട് അതിനാല്‍ തന്നെ വെള്ളത്തില്‍ വീണ ഫോണിന്‍റെ ബാറ്ററി, എസ്ഡി കാര്‍ഡ് മറ്റു ഭാഗങ്ങള്‍ ഉൌരി മാറ്റി ഉണക്കിയ ശേഷം മാത്രം ചാര്‍ജ് ചെയ്യുക.
smartphone-water

Comments

Popular Posts