wifi-thieves-take-care

ഒരു കമ്പ്യൂട്ടര്‍ ശൃംഖലയില്‍ റേഡിയോ തരംഗങ്ങള്‍ മുഖേന ഡാറ്റാ കൈമാറ്റം നടത്താന്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് ഇന്ന് നാം ഉപയോഗിച്ച് വരുന്ന വൈഫൈ. ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഷെയറിങ്ങിനായി ഇന്ന് മുക്കിലും മൂലയിലും വൈഫൈ ഉപയോഗിക്കുന്നു. ഷോപ്പിംഗ്‌ മാളുകളിലും മറ്റും ഫോണിന്റെ/ലാപ്‌ടോപ്പിന്റെ വൈഫൈ ഓണാക്കുമ്പോള്‍ പലപ്പോഴും പാസ്‌വേര്‍ഡ് സുരക്ഷയില്ലാത്ത കണക്ഷനുകൾ ലഭിക്കും. ഇവ പലപ്പോഴും പലരും മോഷ്ടിക്കാറുമുണ്ട്.

wifi thieves take care3

ചില മാളുകള്‍ ഇത്തരം വൈഫൈ സംവിധാനം ഫ്രീയായി നൽകാറുമുണ്ട്. എന്നാൽ സുരക്ഷിതമല്ലാത്ത വൈ ഫൈ നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഉപയോഗിക്കുന്നവര്‍ക്കും ഉടമകള്‍ക്കും ഒരുപോലെ നേരിടേണ്ടി വരുന്ന ചില പ്രശ്നങ്ങളുണ്ടായേക്കാം. സുരക്ഷിതമല്ലാത്ത വൈഫൈയില്‍ കണക്ട് ആയിരിക്കുമ്പോള്‍ പലപ്പോഴും നമ്മുടെ ഫോണില്‍/ ലാപ്‌ടോപ്പിലുള്ള ഡാറ്റാകള്‍ സുരക്ഷിതമായിരിക്കുകയില്ല. അതിനാൽ ലാപ്‌ടോപ്പിലെ/മൊബൈലിലെ ഷെയറിംഗ് ഓപ്ഷന്‍ ഓണ്‍ ആണെങ്കില്‍ അത് ഓഫ് ചെയ്യുക.അല്ലെങ്കിൽ നിങ്ങളുടെ ഉപകരണം അനായാസം ഹാക്ക്ചെയ്യപ്പെട്ടേക്കാം.

wifi thieves take care1

ഒരു പബ്ലിക് നെറ്റ്‌വര്‍ക്കിലേയ്ക്ക് ലോഗ് ഇന്‍ ചെയ്യുന്നതിന് മുമ്പ് അതിന്റെ നെറ്റ് വർക്കിൻറെ പേര് ശരിയാണോയെന്ന് പരിശോധിക്കുക. വ്യത്യസ്ത പാസ്‌വേഡുകള്‍ നഷ്ടപ്പെടാതെ സൂക്ഷിയ്ക്കാന്‍ പാസ്‌വേഡ് മാനേജറുകള്‍ ഉപയോഗിക്കുകയും ഒരു നല്ല ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുകയും ചെയ്യുക. വൈ ഫൈ നെറ്റ്‌വര്‍ക്കുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഓട്ടോമാറ്റിക്കായി കണക്റ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ആക്ടീവായിരിയ്ക്കും.ഈ സംവിധാനവും ഓഫ് ചെയ്തിടുക.

Comments

Popular Posts