Selfie Tip

എവിടെ തിരിഞ്ഞാലും സെൽഫി. കല്യാണ വീട് മുതൽ മരണ വീട് വരെ ഇപ്പോൾ സെൽഫി എടുക്കുന്നവരെ കാണാനുള്ളൂ.. ഇങ്ങനെ ചുമ്മാ സെൽഫി എടുത്താൽ മതിയോ.. കിടു സെൽഫി എന്നു പറയിപ്പിക്കണ്ടേ.. ഇതാ സെൽഫി കിടിലനാക്കാനുള്ള ചില ടിപ്സ്..
* സെൽഫി എടുക്കുമ്പോൾ പശ്ചാത്തലം പൂർണമായും ഒഴിവാക്കുക. സെൽഫി എടുക്കുമ്പോൾ കണ്ണുകളാണ് ഫോക്കസ് ചെയ്യേണ്ടത്.
* രണ്ട് കയ്യും ഉപയോഗിച്ചുള്ള സെൽഫിയാണ് ഇപ്പോൾ ഹിറ്റ്. നന്നായി ചിരിച്ച് ഒരു സെൽഫി എടുത്ത് ഹിറ്റാക്കാം..
* സെൽഫിയെടുക്കുമ്പോൾ വ്യത്യസ്ത ആങ്കിളുകൾ പരീക്ഷിക്കാം.
* വെളിച്ചത്തിന് അഭിമുഖമായി നിന്ന് സെൽഫിയെടുക്കുക. സൂര്യോദയ സമയവും അസ്തമയ സമയവുമാണ് സെൽഫിയെടുക്കാൻ ഏറ്റവും നല്ലത്.
* മുഖഭാവങ്ങൾ കൂടാതെ വേറെയെന്തെങ്കിലും പുതുമ സെൽഫിയെടുക്കുമ്പോൾ പരീക്ഷിക്കാം..
* തൊപ്പി, വിഗ്ഗ്, സൺഗ്ലാസ് എന്നിവ പോലുള്ള എന്തെങ്കിലും സെൽഫിയെടുക്കുമ്പോൾ ഉപയോഗിച്ച് സെൽഫി വ്യത്യസ്തമാക്കാം.
* പട്ടിക്കുട്ടിയുടെ കൂടെയും പൂച്ചക്കുട്ടിയുടെ കൂടെയും സെൽഫി എടുത്താലും സെൽഫി ഹിറ്റാകും.
ഇനിയെന്നാ ഒരു ഫ്രീക്ക് സെൽഫി എടുത്ത് പൊളിക്ക് ബ്രോ..!

Comments

Popular Posts